ആവശ്യക്കാർക്ക് അഭിഭാഷകരുടെ നിയമോപദേശം വരെ ലഭ്യമാക്കുന്ന ന്യായ സേതു ടോൾ ഫ്രീ നമ്പർ സേവവനത്തിന് കേന്ദ്ര നിയമമന്ത്രാലയം തുടക്കമിട്ടു. നീതി വകുപ്പിന് കീഴിലാണ് ഇതിന്റെ പ്രവർത്തനം. 14454 എന്നതാണ് ടോൾ ഫ്രീ നമ്പർ.
‘ഹമാര സംവിധാൻ, ഹമാര സമ്മാൻ’ പ്രചാരണ പരിപാടിക്കും തുടക്കമായി. ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ 75-ാം വാർഷികം ഓർമ്മപ്പെടുത്തുന്നതിനായി ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പെയ്ൻ ആണ് ഹമാര സംവിധാൻ, ഹമാര സമ്മാൻ. ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പിക്കുകയും രാജ്യത്തെ ബന്ധിപ്പിക്കുന്ന മൂല്യങ്ങൾ ആഘോഷിക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പെയ്ന്റെ ലക്ഷ്യം.
ഭരണഘടനാ ചട്ടക്കൂടിൽ പ്രതിപാദിച്ചിരിക്കുന്ന ആദർശങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തവും വളർത്തിയെടുക്കാനാണ് രാജ്യമൊട്ടാകെ ക്യാമ്പെയ്ൻ ശ്രമിക്കുക. ജനാധിപത്യത്തിന് സംഭാവന നൽകാനും പങ്കാളിത്തം ഉറപ്പാക്കാനും ഓരോ പൗരനും അവസരം ക്യാമ്പെയ്ൻ അവസരം നൽകും.















