തീയേറ്ററിൽ വൻ ആരവം സൃഷ്ടിക്കുകയാണ് മലൈക്കോട്ടൈ വാലിബൻ. കേരളത്തിലെ തിയേറ്ററുകൾ ചിത്രം ഏറ്റെടുത്ത ദിവസം മോഹൻലാൽ കേരളത്തിലല്ല. ദുബായിൽ വാലിബൻ ആഘോഷിക്കുകയാണ്. ദുബായിലെ തിയേറ്ററിലാണ് താരം വാലിബൻ കണ്ടത്. ഇതിനോടൊപ്പം മോഹൻലാലിന്റെ മറ്റൊരു ഫോട്ടോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
മോഹന്‍ലാലും ഭാര്യ സുചിത്രയും മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും കോഫി ഷോപ്പിലിരിക്കുന്നതാണ് ചിത്രം. ഇരുതാരങ്ങളുടെയും സുഹൃത്തായ സനില്‍ കുമാറാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

എമ്പുരാന്റെ ഷൂട്ടിംഗിനായി യു എസിലേക്ക് പോകുന്നതിനിടയിലാണ് മോഹൻലാൽ ദുബായിലെത്തിയത്. മമ്മൂട്ടി സ്വകാര്യ സന്ദർശനത്തിനാണ് ദുബായിലെത്തിയിരിക്കുന്നത്. മലയാള സിനിമയിലെ ബിഗ് എമ്മുകളുടെ ഫാമിലി വൈറല്‍ ക്ലിക്ക് എല്ലാ പ്രാവശ്യത്തെയും പോലെ ഇത്തവണയും വൈറലായി മാറിയിട്ടുണ്ട്.















