ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു. 80 പേർക്കാണ് ഇത്തവണ രാഷ്‌ട്രപതിയുടെ ധീരതയ്‌ക്കുള്ള സൈനിക പുരസ്‌കാരങ്ങൾ ലഭിക്കുക. മൂന്ന് കീർത്തി ചക്ര ഉൾപ്പെടെയുള്ള 12 മെഡലുകൾ മരണാനന്തര ബഹുമതിയായിട്ടാണ് നൽകുക. നാല് സൈനികർ ഉത്തം യുദ്ധ് സേവാ മെഡലിന് അർഹത നേടി. ക്യാപ്റ്റൻ അനുഷ്മാൻ സിംഗ്, ഹവീൽദാർ അബ്ദുൾ മജീദ്, ശിപോയി പവൻ കുമാർ എന്നിവർക്കാണ് മരണാനന്തര ബഹുമതിയായി കീർത്തിചക്ര നൽകുക. 6 കീർത്തി ചക്ര, 16 ശൗര്യ ചക്ര, 53 സേന മെഡലുകൾ എന്നിവയാണ് പ്രഖ്യാപിച്ചത്.
ഒരു നാവിക സേന മെഡലും നാലു വ്യോമസേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 311 വിശിഷ്ട സേവാ മെഡലുകളും പ്രഖ്യാപിച്ചു. ആറ് മലയാളികൾ പരം വിശിഷ്ട സേവാ മെഡലിന് അർഹരായി. ലഫ്. ജനറൽ പി.ജി കെ മേനോൻ, ലഫ.് ജനറൽ അരുൺ അനന്ത നാരായണൻ, ലഫ്. ജനറൽ അജിത് നീലകണ്ഠൻ, ലഫ് ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ, ലഫ് ജനറൽ ജോൺസൺ പി മാത്യു, ലെഫ് ജന. ഉണ്ണികൃഷണൻ നായർ എന്നിവർക്കാണ് പരം വിശിഷ്ട സേവാ മെഡൽ.















