രാജ്യം പരമാധികാര റിപ്പബ്ലിക് ആയിട്ട് ഇന്നേക്ക് 75 വർഷം പൂർത്തിയായിരിക്കുകയാണ്. വനിതകൾ നിയന്ത്രിക്കുന്ന പരേഡിനും ആഘോഷങ്ങൾക്കുമാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുക. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെയും സൈനിക ശക്തിയുെ വിളിച്ചോതും വിധത്തിലുള്ള ചടങ്ങുകളാകും ഇന്ന് ഡൽഹിയിലെ കർത്തവ്യപഥിൽ നടക്കുക.
ചടങ്ങ് തത്സമയം കാണാനും അവസരമുണ്ട്. ദേശീയ ബ്രോഡ്കാസ്റ്ററായ ദൂരദർശൻ (ഡിഡി) പരേഡിന്റെ തത്സമയ സംപ്രേക്ഷണം രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും. ദൂദർശന്റെ യൂട്യൂബ് ചാനലിലും ഡിഡി നാഷണൽ ചാനലിലും തത്സമയ സംപ്രേക്ഷണമുണ്ടാകും.
आज सुबह 9:00 बजे से लगातार सीधे दर्शकों तक राष्ट्रपर्व #गणतंत्रदिवस समारोह के गौरवान्वित करने वाले हर पल की तस्वीर का लाइव प्रसारण देखना ना भूलें #DDNational पर।
देखें लाइव: https://t.co/spFyAQZZei#RepublicDay | #RepublicDay2024 | @narendramodi | @PMOIndia pic.twitter.com/lw4rpYhHNi
— Doordarshan National दूरदर्शन नेशनल (@DDNational) January 26, 2024
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ആണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി. ഇന്ത്യൻ സൈന്യത്തിനൊപ്പം കർത്തവ്യപഥിൽ ഫ്രാൻസിന്റെ സൈന്യവും പരേഡ് നടത്തും. 95 അംഗ സംഘമാകും മാർച്ച് ചെയ്യുക. ഇതിൽ ആറ് ഭാരതീയരും ഉൾപ്പെടുന്നുവെന്നത് അഭിമാനകരം. 33 അംഗ ബാൻഡ് സംഘവും പങ്കെടുക്കും.