ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഭാരതം ഒരുങ്ങുമ്പോൾ 70,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരിക്കിയിരിക്കുന്നതെന്ന് ഇതിന്റെ ഭാഗമായി പരിശോധനകൾ നടത്തി വരികയാണെന്നും സ്‌പെഷ്യൽ പോലീസ് കമ്മീഷണർ പറഞ്ഞു.
” 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനായി ഡൽഹിയിൽ അതി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഏകദേശം 8,000 സുരക്ഷാ ഉദ്യോഗസ്ഥരെ വ്യന്യസിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ സാങ്കേതിക വിദ്യയുടെയും ഹ്യൂമൻ ഇന്റലിജൻസിന്റെയും നീരീക്ഷണത്തോടെയും സഹായത്തോടെയും വൻ പ്രതിരോധമാണ് രാജ്യത്ത് തീർത്തിരിക്കുന്നത്’.’- സ്‌പെഷ്യൽ പോലീസ് കമ്മീഷണർ അറിയിച്ചു.
റിപ്പബ്ലിക് ദിനാഘോഷത്തിനായി ആവശ്യമുള്ള തയ്യാറെടുപ്പുകൾ പോലീസിന്റെ ഭാഗത്ത് നിന്നും പൂർത്തിയായിട്ടുണ്ട്. എന്നാൽ പരിപാടിക്കെത്തുന്നവർ സുരക്ഷാ ക്രമീകരണങ്ങൾ മാനിച്ച് ബാഗുകൾ കൊണ്ടുവരുന്നതും 5 വയസിനു താഴെയുള്ള കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതും ഒഴിവാക്കണമെന്നും പോലീസ് വ്യക്തമാക്കി. എല്ലാ വർഷത്തേയും പോലെ ഈ വർഷവും അതീവ സുരക്ഷയോടു കൂടിയും ആവേശത്തോടുകൂടിയുമാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ രാജ്യ തലസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള എല്ലാ ക്രമീകരണങ്ങളും ഡൽഹിയിൽ ഒരുങ്ങി കഴിഞ്ഞതായും സ്‌പെഷ്യൽ പോലീസ് കമ്മീഷണർ പറഞ്ഞു.