നിലവിൽ ലോകത്തിലെ ഏക സജീവ കുതിരപ്പട യൂണിറ്റാണ് ഇന്ത്യൻ ആർമിയുടെ 61-ാമത് കവൽറി റെജിമെന്റ്. മുൻപ് സംഘടനങ്ങളിൽ ഏർപ്പെട്ടിരുന്ന കുതിരപ്പടയെ നിലവിൽ ആചാരപരമായ അവസരങ്ങളിൽ മാത്രമാണ് ഉപയോഗിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ പരേഡിലെ ആദ്യ മാർച്ചിംഗ് സംഘമാണ് 61-ാം കുതിരപ്പട. മേജർ യശ്ദീപ് അഹ്ലാവത്തിന്റെ നേതൃത്വത്തിലാണ് ഇത്തവണ മാർച്ച് നടത്തിയത്.
#WATCH | March past by the Army Mounted Columns begins.
The first Army contingent leading the Mechanised Column is of 61 Cavalry, led by Major Yashdeep Ahlawat. Raised in 1953, the 61 Cavalry is the only serving active Horsed Cavalry Regiment in the world, with the amalgamation… pic.twitter.com/OIfxMdmua9
— ANI (@ANI) January 26, 2024
നിലവിൽ ജയ്പൂരിലാണ് റെജിമെന്റ് പ്രവർത്തിക്കുന്നത്. എല്ലാ വർഷവും റിപ്പബ്ലിക് ദിന പരേഡിനായി 61 -ാമത് കാവൽറി റെജിമെൻ്റും രാഷ്‌ട്രപതിയുടെ ബോഡിഗാർഡ് പരേഡും പൂർണ്ണ വസ്ത്രം ധരിച്ച് നടക്കുന്നു. പരമ്പരാഗത കുതിരപ്പടയുടെ ഏറ്റവും വലിയ സമ്മേളനമാണിത്. 1953-ൽ എല്ലാ സംസ്ഥാനങ്ങളുടെയും കുതിരപ്പട യൂണിറ്റുകൾ സംയോജിപ്പിച്ചാണ് 61 കാവൽറി റെജിമെൻ്റ് രൂപീകരിച്ചത്.
ഒന്നാം ലോകമഹായുദ്ധസമയത്ത് 1918-ൽ ഹൈഫ യുദ്ധത്തിൽ തുർക്കികളുമായി ഏറ്റുമുട്ടിയപ്പോൾ ഈ റെജിമെന്റ് അതുല്യമായ പങ്കാണ് വഹിച്ചത്. ചരിത്രത്തിലെ അവസാനമായി രേഖപ്പെടുത്തപ്പെട്ട കുതിരപ്പടയുടെ അങ്കമായിരുന്നു അത്. റെജിമെൻ്റ് ഇതുവരെ 39 യുദ്ധ ബഹുമതികൾ നേടിയിട്ടുണ്ട്. ” അശ്വ ശകി യശോബാൽ ” എന്നാണ് റെജിമന്റിന്റെ മുദ്രാവാക്യം. കുതിരശക്തി എന്നെന്നേക്കുമായി പരമോന്നതമാണ് എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.