സായുധ സേനാ മെഡിക്കൽ സർവീസസിന്റെ പരേഡിൽ സമ്പൂർണ സ്ത്രീ സാന്നിധ്യം. മേജർ സൃഷ്ടി ഖുല്ലറിന്റെ നേതൃത്വത്തിൽ ആർമി ഡെൻ്റൽ കോർപ്‌സിലെ ക്യാപ്റ്റൻ അംബ സാമന്ത്, ഇന്ത്യൻ നേവിയിലെ സർജൻ ലെഫ്റ്റനൻ്റ് കാഞ്ചന, ഇന്ത്യൻ എയർഫോഴ്‌സിലെ ഫ്ലൈറ്റ് ലഫ്റ്റനൻ്റ് ദിവ്യ പ്രിയ എന്നിവരാണ് പരേഡിന് നേതൃത്വം നൽകിയത്. സ്ത്രീ ശാക്തീകരണത്തിന്റെ നേർ ചിത്രമായ പരേഡിൽ സൈനിക നഴ്സിംഗ് സർവീസിലെ 144 വനിതകളാണ് ചുവടുവച്ചത്.
Marching for the first time ever on Kartavya Path — an all-women contingent of the Armed Forces Medical Services.
Follow for LIVE updates: https://t.co/y6LABv5Sd3#26January2024 #RepublicDay2024 pic.twitter.com/v0mWMS4IU9
— The Times Of India (@timesofindia) January 26, 2024
‘സർവേ സന്തു നിരാമയ’ എന്ന പ്രമേയത്തിലായിരുന്നു സംഘത്തിന്റെ പരേഡ്. ‘എല്ലാവരും രോഗങ്ങളിൽ നിന്ന് മുക്തരാവട്ടെ’ എന്നാണ് ഇത് അർത്ഥമാക്കുന്നത്. രോഗികളുടെ പരിചരണത്തിനും പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനും റെജിമെൻ്റുകളുടെ പ്രതിബദ്ധതയുടെ തെളിവാണെന്ന് ഇന്നത്തെ പരേഡ് എന്ന് ഇന്ത്യൻ സായുധ സേനാ മെഡിക്കൽ സർവീസസ് പറഞ്ഞു.
2023 ഫെബ്രുവരിയിൽ തുർക്കിയെ പിടിച്ച് കുലുക്കിയ ഭൂകമ്പത്തിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ ദോസ്തിൽ സുപ്രധാന പങ്ക് വഹിച്ചത് സായുധ സേനാ മെഡിക്കൽ സർവീസസ് ആയിരുന്നു. ഇന്ത്യൻ ആർമിയിലെ മെഡിക്കൽ ഓഫീസർമാരും ജീവനക്കാരും നടത്തിയ കൂട്ടായ പരിശ്രമമായിരുന്നു ഓപ്പറേഷൻ ദോസ്ത്.