കുതിരകൾ വലിക്കുന്ന രഥത്തിൽ വന്നെത്തുന്ന പതിവിന് ഏകദേശം 250 വർഷത്തെ പാരമ്പര്യമാണുള്ളത്. ഈ പാരമ്പര്യത്തെ 40 വർഷത്തിന് ശേഷം പുനരുജ്ജീവിപ്പിച്ച ദിനമായിരുന്നു ഇന്ന്. രാഷ്‌ട്രപതി ദ്രൗപതി മുർമുവും റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണും രാഷ്‌ട്രപതിഭവനിൽ നിന്ന് കർത്തവ്യപഥിലേക്ക് എത്തിയത് കുതിര പുറത്തേറിയായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ആ വരവ് കണ്ടു നിന്നവരെ തെല്ലൊന്ന് അമ്പരിപ്പിച്ചു.
രാഷ്‌ട്രപതിയുടെ അംഗരക്ഷകരാണ് കുതിപ്പട നയിക്കുന്നത്. 1773-ലാണ് കുതിരയെ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. ഇന്ത്യൻ, ഓസ്ട്രിയൻ കുതിരകളുടെ സമ്മിശ്ര ഇനമായ ബഗ്ഗിയാണ് ഈ വാഹനം ഓടിക്കുന്നത്. അതിനാൽ തന്നെ ഈ രീതിയെ ബഗ്ഗി സമ്പ്രദായം എന്നാണ് പറയുന്നത്. സ്വർണ്ണം പൂശിയ, സ്വർണ്ണ ദേശീയ ചിഹ്നം പതിച്ച് കറുത്ത വണ്ടിയാണ് രാഷ്‌ട്രപതിയുടെ അംഗരക്ഷയ്ക്കായി എത്തുന്നത്.
After almost 40 yrs, a traditional horse-drawn buggy on Kartavaya Path!
President #DroupadiMurmu and French President #EmmanuelMacron depart in the buggy, accompanied by men in red uniforms on majestic horses. This practice was discontinued in 1984 makes a comeback after 40 yrs pic.twitter.com/mVq4rmMukp
— The Times Of India (@timesofindia) January 26, 2024
1984-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് റിപ്പബ്ലിക് ദിന ചടങ്ങുകൾക്ക് ഇവയെ ഉപയോഗിക്കുന്നത് നിർത്തലാക്കിയിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബഗ്ഗി വലിക്കുന്ന രഥം ഉപേക്ഷിച്ചത്. പിന്നീട് വലിയ കറുത്ത ആഢംബര കാറായിരുന്നു രാഷ്ട്രപതി ഉപയോഗിച്ചിരുന്നത്.
#WATCH Live | President Droupadi Murmu and French President @EmmanuelMacron leave for the Kartavya Path, in a special ‘Traditional Buggy’ or the presidential carriage. #RepublicDay #EmmanuelMacron #RepublicDay2024 #75thRepublicDay pic.twitter.com/jExQl6wOo4
— DD India (@DDIndialive) January 26, 2024
നേരത്തെ 2014-ൽ റിപ്പബ്ലിക് ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് നടത്തുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി ആറ് കുതിരകളുടെ ബഗ്ഗി ഓടിച്ചെത്തി ബഗ്ഗി പാരമ്പര്യത്തെ പുനരുജ്ജീവിപ്പിച്ചു. പ്രണബ് മുഖർജിയുടെ പിൻഗാമിയായി 2017-ൽ അധികാരമേറ്റ മുൻ രാഷ്‌ട്രപതി കോവിന്ദും ബഗ്ഗി ഓടിക്കുന്ന പാരമ്പര്യം തുടർന്നു.
രാഷ്‌ട്രപതിയുടെ അംഗരക്ഷകൻ ‘രാഷ്‌ട്രപതി കെ അംഗ രക്ഷക്’ ആണ് ബഗ്ഗിയെ അകമ്പടി സേവിച്ചത്. ഇന്ത്യൻ ആർമിയിലെ ഏറ്റവും മുതിർന്ന റെജിമെന്റാണ് രാഷ്‌ട്രപതിയുടെ അംഗരക്ഷകൻ. ‘അംഗ രക്ഷക്’ രൂപീകൃതമായതിന് ശേഷം 250 വർഷത്തെ സേവനം പൂർത്തിയാക്കിയ സുദിനമാണ് 75-ാം റിപ്പബ്ലിക് ദിനം.















