ഇന്ത്യൻ സൈനിക ശക്തിയും സാംസ്‌കാരിക പൈതൃകവും വിളിച്ചോതിയ 75-മത് റിപ്പബ്ലിക് ദിന പരേഡിന് കർത്തവ്യപഥിൽ പരിസമാപ്തി. രാഷട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, എന്നിവർ പരേഡിന് സാക്ഷികളായി. നാരീശക്തി വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം..ചിത്രങ്ങൾ കാണാം..
പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി രാഷ്‌ട്രസേവനത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവന്മാരുടെ ഓർമ്മയ്‌ക്കായി പുഷ്പചക്രം അർപ്പിച്ചു.
മൂന്ന് സൈനിക വിഭാഗങ്ങളുടെയും സംയുക്ത വനിതാ കൺടീജെന്റ് പരേഡിന്റെ ഭാഗമായി.
ആവാഹൻ എന്ന പേരിൽ വനിതാ കലാകാരിമാർ അണിനിരന്ന, സംഗീതോപകരണങ്ങൾ വായിക്കുന്ന പരിപാടിയോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്.
രാജ്യത്തിന്റെ നാരീശക്തി ഉയർത്തിക്കാട്ടി ബിഎസ്എഫ് മഹിളാ ബ്രാസ് ബാൻഡും ബിഎസ്എഫിന്റെ വനിതാ സംഘവും കർത്തവ്യപഥിൽ പരേഡ് നടത്തി.
റിപ്പബ്ലിക് ദിന പരേഡിൽ ആദ്യമായി ഡൽഹി പോലീസിന്റെ വനിതാ ബാൻഡും പങ്കെടുത്തു. ബാൻഡ് മാസ്റ്റർ സബ് ഇൻസ്പെക്ടർ റുയാൻഗുനുവോ കെൻസാണ് പരേഡിന് നേതൃത്വം നൽകിയത്.
500 വർഷം പഴക്കമുള്ള ‘ഇമ കെയ്‌ഥെൽ’ ടാബ്ലോയിലൂടെയാണ് മണിപ്പൂർ തങ്ങളുടെ നാരീശക്തി വിളിച്ചോതിയത്. ‘ഇമ കെയ്‌ഥെൽ’ സ്ത്രീകൾ നിയന്ത്രിക്കുന്ന മാർക്കറ്റാണ്.
അയോദ്ധ്യാ രാമക്ഷേത്രത്തിലെ രാം ലല്ലയുടെ ടാബ്ലോയായിരുന്നു ഉത്തർപ്രദേശിന്റേത്.
ഐസ്ആർഒായുടെ നിശ്ചലദൃശ്യത്തിൽ ശിവശക്തി പോയിന്റിൽ കാലെടുത്ത് വയ്‌ക്കുന്ന ചന്ദ്രയാനും സൂര്യനെ പഠിക്കാനായുള്ള ആദിത്യ എൽ വണും കാണാം.
ഇന്ത്യൻ വ്യോമസേനയുടെ ടാബ്ലോയിൽ ഐഎൻഎസ് വിക്രാന്ത്, നാവികസേന കപ്പലുകളായ ഡൽഹി, കൊൽക്കത്ത, ശിവാലിക്, കലവരി എന്നിവയാണ് ഉണ്ടായിരുന്നത്.