വയനാട്: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 37 കാരന് ഏഴ് വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. സുൽത്താൻ ബത്തേരി പുല്‍പ്പള്ളി ആനപ്പാറ സ്വദേശി ജോസ് അഗസ്റ്റിന്‍ എന്ന റിജോ(37) യെയാണ് കോടതി ശിക്ഷിച്ചത്. ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി ആണ് ശിക്ഷ വിധിച്ചത്.
രണ്ട് കേസുകളിലായാണ് ഏഴു വർഷത്തേക്ക് ശിക്ഷ വിധിച്ചത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പോക്സോ നിയമപ്രകാരവും കുട്ടികളെ മർദ്ദിച്ചെന്നും ബോധ്യപ്പെട്ടതിനാലാണ് ശിക്ഷ നടപ്പിലാക്കിയത്. കേസിനാസ്പദമായ സംഭവം 2022 ജനുവരിയിലാണ് നടന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഓമന വര്‍ഗീസ് ആണ് ഹാജരായത്.















