ന്യൂഡൽഹി : ഒരു കാലത്ത് കടുത്ത മോദി വിമർശകയായിരുന്ന ഷെഹ്‌ല റാഷിദ് ജ്ഞാൻവാപി കേസിൽ ഹിന്ദുപക്ഷത്തിന് പരോക്ഷ പിന്തുണയുമായി രംഗത്ത് . വിപണി വിലയ്‌ക്ക് ഭൂമി ഏറ്റെടുക്കാത്തിടത്ത് നമസ്‌കാരം സാധുവല്ലെന്ന് മുസ്ലീങ്ങൾക്ക് അറിയാമെന്നാണ് ഷെഹ്‌ല റാഷിദ് പറയുന്നത്.
തെളിവുകൾ നിരവധി ആണെന്നത് കൊണ്ടു തന്നെ മുസ്ലീം ഭാഗത്ത് നിന്ന് കാശിയിലും മഥുരയിലും സ്വമേധയാ അനുരഞ്ജനത്തിന് തയ്യാറാകണമെന്നും ഷെഹ്‌ല റാഷിദ് പറയുന്നു.
“വിപണി വിലയ്‌ക്ക് ഭൂമി ഏറ്റെടുക്കാത്തിടത്ത് നമസ്‌കാരം സാധുവല്ലെന്ന് ഞങ്ങൾ മുസ്ലീങ്ങൾക്ക് അറിയാം. തെളിവുകളുടെ അഭാവമാണ് അയോദ്ധ്യാ കേസിന്റെ പോരാട്ടത്തിന് കാരണമെങ്കിൽ, കാശിയിലെ മഥുരയിലെ തെളിവുകളുടെ ബാഹുല്യമല്ലേ സ്വമേധയാ അടിസ്ഥാനമാക്കേണ്ടത്. അനുരഞ്ജനം?” – എന്നാണ് ഷെഹ്‌ല റാഷിദിന്റെ കുറിപ്പ്.















