കോഴിക്കോട്; കേരളത്തിന്റെ സമരപോരാട്ടങ്ങളിൽ മുൻനിര പോരാളിയായിരുന്ന സ്വാതന്ത്ര്യസമര സേനാനി കെ. ഉണ്ണീരി അന്തരിച്ചു. 100 വയസായിരുന്നു. വിശ്രമ ജീവിതത്തിലായിരുന്ന അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരിച്ചത്. കക്കോടയിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 11ന് വെസ്റ്റിഹിൽ ശ്മശാനത്തിൽ നടക്കും. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായ അദ്ദേഹത്തിന് രഹസ്യ വിവരങ്ങൾ കൈമാറാനുള്ള ചുമതലയാണ് ലഭിച്ചത്.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം നടന്ന ആഘോഷത്തിൽ കോഴിക്കോട്ടേയ്‌ക്ക് കാൽനട ജാഥയായി എത്തി ത്രിവർണ പതാകയുയർത്തി ആഘോഷത്തിൽ അണിചേർന്നിരുന്നു. ഭാര്യ പരേതയായ ജാനു, മക്കൾ പ്രേമലത, പുഷ്പലത, ഹേമലത, സ്നേഹലത, റീന, വിനോദ് കുമാർ(ഗവ.മെഡിക്കൽ കോളേജ് ആശുപത്രി), ബിന്ദു. മരുമക്കൾ രവീന്ദ്രൻ, അശോകൻ.കൃഷ്ണൻ, എ.കെ ബാബു, മോഹൻ രാജ്, സ്മൃതി മനോജ്.