ലണ്ടൻ ലിവർപൂളിന്റെ വിഖ്യാത പരിശീലകൻ യൂർഗൻ ക്ലോപ് ക്ലബ് വിടും. ഈ സീസണൊടുവിൽ ആൻഫീൽഡിൽ നിന്ന് പടിയിറങ്ങുമെന്ന് ക്ലോപ്പ് തന്നെയാണ് വ്യക്തമാക്കിയത്. ക്ലബ് വെബ്സൈറ്റിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് ഞെട്ടിപ്പിക്കുന്ന തീരുമാനം പരിശീലകൻ വ്യക്തമാക്കിയത്.
2015 ൽ ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർമുണ്ടിൽ നിന്നെത്തിയ ക്ലോപ്പ് ലിവർപൂളിനെ യൂറോപ്പിലെ ആരും പേടിക്കുന്നൊരു ടീമാക്കുകയും വലിയ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്തിരുന്നു. 30 വർഷത്തിനിടെ ആദ്യമായി ലിവർ പൂളിനെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയത് ക്ലോപ്പായിരുന്നു. 2018-19 സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടവും ലിവർപൂളിന്റെ തട്ടകത്തിലെത്തിച്ചു.
ക്ലബ് വേൾഡ് കപ്പ്, എഫ്എ കപ്പ്, കാരബാവോ കപ്പ് എന്നിവയും ക്ലോപ്പിന്റെ കീഴിലാണ് ക്ലബ് നേടിയത്. തന്റെ ഊർജത്തിന്റെ നല്ലൊരു ഭാഗവും തീർന്നുവെന്നും ഇപ്പോൾ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് തീരുമാനത്തെക്കുറിച്ച് ക്ലോപ്പ് പറഞ്ഞത്. ഏതെങ്കിലും സാഹചര്യത്തിൽ താൻ ഇത് പ്രഖ്യാപിക്കേണ്ടിവരും. അത് ഇപ്പോഴാകുന്നതിൽ എന്നെ സംബന്ധിച്ച് യതൊരു ബുദ്ധിമുട്ടുമില്ലെന്നും ക്ലോപ്പ് പറഞ്ഞു. ക്ലോപ്പിനൊപ്പം സഹപരിശീലകരും ക്ലബ് വിടും.
A message to Liverpool supporters from Jürgen Klopp. pic.twitter.com/l7rtmxgOzt
— Liverpool FC (@LFC) January 26, 2024
“>