ന്യൂഡൽഹി : ജ്ഞാൻവാപിയിൽ ക്ഷേത്രമുണ്ടായിരുന്നുവെന്നത് സത്യമാണെന്ന് ചരിത്രകാരൻ ഇർഫാൻ ഹബീബ് .ഇതിനായി എഎസ്ഐ സർവേയുടെ ആവശ്യം പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജ്ഞാൻവാപി ഒരു ക്ഷേത്രമാണെന്നത് ഒരു തരത്തിൽ ശരിയാണ് . ജാദുനാഥ് സർക്കാരിന്റെ പുസ്തകം വായിച്ചാൽ മതി . അതിൽ എല്ലാം ഉണ്ട്. എല്ലാം മനസിലാകുമായിരുന്നു. ഒരുപക്ഷെ ക്ഷേത്രങ്ങൾ തകർത്താകാം പള്ളികൾ നിർമ്മിച്ചത്.
എന്നാൽ ഇനി പള്ളികൾ തകർത്ത് ക്ഷേത്രങ്ങൾ പണിയണോ , ഈ പ്രവണത എത്രകാലം തുടരും . ജ്ഞാൻ വാപിയിൽ ക്ഷേത്രമുണ്ടായിരുന്നുവെന്നത് പല പുസ്തകങ്ങളിലും പരാമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.















