കാസർകോട്: കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടയിൽ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്കേസ്. മരണപ്പെട്ട മുഹമ്മദ് ഫര്‍ഹാദിന്റെ മാതാവിന്റെ പരാതിയിൽ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.
എസ്ഐ ആയിരുന്ന എസ്ആർ രഞ്ജിത്ത്, സിപിഒമാരായ ടി.ദീപു,പി.രഞ്ജിത്ത് എന്നിവർക്കെതിരെയാണ് ഐപിസി 304 എ ചുമത്തി നരഹത്യ കേസ് ചുമത്തിയത്. ഇവര്‍ക്ക് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസും അയച്ചിട്ടുണ്ട്.
കേസിനാസ്പദമായ സംഭവം നടന്നത് 2023 ഓഗസ്റ്റ് 25-നായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഫര്‍ഹാസും നാല് സുഹൃത്തുക്കളും സഞ്ചരിച്ച കാർ പോലീസ് പിന്തുടരുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാസ് ചികിത്സയിലിരിക്കെ മരിച്ചു. കുറ്റക്കാരനായ പോലീസ് ഉദ്യാോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിന്മേലാണ് കോടതിയുടെ നടപടി.















