പഠനത്തിനോ ജോലിക്കോ എവിടെ പോയാലും നാടും സംസ്‌കാരവും മറക്കരുതെന്ന് പറയാറുണ്ട്. ഇന്ന് ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കാൻ വിദേശത്തേക്ക് പോകുന്നുണ്ട് .ഏറ്റവും പ്രധാനപ്പെട്ട കാര്യം വിദേശത്ത് താമസിച്ചിട്ടും അവർ അവരുടെ സംസ്കാരം മറന്നിട്ടില്ല എന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട് . ഇന്ത്യക്കാർക്ക് അഭിമാനമാകുന്ന ഒരു വീഡിയോയാണിത്.
വീഡിയോയിൽ, ബ്രിട്ടനിലെ ബിരുദദാന ചടങ്ങിനിടെ ഒരു ഇന്ത്യൻ വിദ്യാർത്ഥി അദ്ധ്യാപകരുടെ പാദങ്ങളിൽ സ്പർശിക്കുകയും ‘ജയ് ശ്രീറാം’ എന്ന് വിളിക്കുകയും ചെയ്യുന്നതായി കാണാം .. വേദിയിലേക്ക് കയറുന്ന വിദ്യാർത്ഥി ആദ്യം ‘ജയ് ശ്രീറാം’ എന്ന് ഉറക്കെ വിളിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനുശേഷം ടീച്ചറുടെ കാലിൽ തൊട്ടുവന്ദിക്കുന്നു. വീണ്ടും ജയ് ശ്രീറാം വിളിക്കുന്നു . വൻ കരഘോഷമാണ് ഈ സമയത്ത് കേൾക്കുന്നത്. ബ്രിട്ടനിലെ ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിലാണ് ബിരുദദാന ചടങ്ങ് നടന്നതെന്നാണ് സൂചന.
വെറും 29 സെക്കൻഡുള്ള ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.