ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ കിരീടം ചൂടിയ രോഹൻ ബൊപ്പണയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇറ്റാലിയൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് രോഹൻ ബൊപ്പണ- മാത്യു എബ്ഡൻ സഖ്യം കിരീടം നേടിയത്. ഇതിന് പിന്നാലെയാണ് ബൊപ്പണയെ പ്രശംസിച്ച് സച്ചിൻ രംഗത്തെത്തിയത്.
നിങ്ങളുടെ സമയം എപ്പോൾ വേണമെങ്കിലും എവിടെ വച്ച് വേണമെങ്കിലും വരാം. 43-ാം വയസിലാണ് ബൊപ്പണ ഓസ്‌ട്രേലിയൻ ഓപ്പണിൽ കിരീടം നേടിയത്. . പരിശീലനം തുടരുക, സ്വപ്നം കാണുക, നിങ്ങളുടെ സമയമാകുമ്പോൾ അത് നിങ്ങളെ തേടി വരും.- സച്ചിൻ എക്‌സിൽ കുറിച്ചു.
ബൊപ്പണയുടെ കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണിത്. എബ്ഡന്റേത് രണ്ടാം ഗ്രാൻഡ് സ്ലാം കിരീടവും. കഴിഞ്ഞ ദിവസം ബൊപ്പണ റാങ്കിംഗിൽ ഒന്നാമതെത്തിയിരുന്നു. ലോക ഒന്നാം നമ്പർ താരമാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 43-കാരനായ ബൊപ്പണ.