റിപ്പബ്ലിക് ദിനാഘോഷത്തിൽ മദ്യപിച്ചെത്തിയ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. നാഗൗർ ജില്ലയിലെ സർക്കാർ സ്കൂളിലെ പ്രിൻസിപ്പലിനെയാണ് സസ്പെൻഡ് ചെയ്തത്. ഹയർസെക്കൻഡറി പ്രിൻസിപ്പൽ അരവിന്ദ് കുമാറാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മദ്യപിച്ചെത്തിയത്.
ബ്ലോക്ക് തലത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനചടങ്ങിലാണ് പ്രിൻസിപ്പൽ മദ്യലഹരിയിലെത്തിയത്. വിവരം പുറത്തായതോടെ ജില്ലാ കളക്ടറാണ് അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു. പ്രിൻസിപ്പലിനെതിരെ വകുപ്പുതല അന്വേഷണം നടത്താനും ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.