കൊൽക്കത്ത: പ്രശസ്ത ബംഗാളി നടി ശ്രീല മജുംദാർ(65) അന്തരിച്ചു. കൊൽക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതയായി കഴിഞ്ഞ മൂന്ന് വർഷമായി ചികിത്സയിലായിരുന്നു ശ്രീല മജുംദാർ. മൃണാൾ സെൻ, ശ്യാം ബെനഗൽ, പ്രകാശ് ഝാ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലടക്കം 43 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മൃണാൾ സെൻ സംവിധാനം ചെയ്ത ഏക്ദിൻ പ്രതിദിൻ, ഖരീജ്, അകാലെർ സന്ധാനേ എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കഴിഞ്ഞവർഷം പുറത്തിറങ്ങിയ പാലാൻ ആണ് നടിയുടെ അവസാന ചിത്രം. ഋതുപർണ ഘോഷ് സംവിധാനം ചെയ്ത ഛോഖെർ ബാലി എന്ന ചിത്രത്തിൽ ഐശ്വര്യാ റായിക്ക് ശബ്ദം നൽകിയതും ശ്രീലയായിരുന്നു.















