മലപ്പുറം: കവർച്ചയും അക്രമവും അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. മലപ്പുറം വളാഞ്ചേരി ആതവനാട് അമ്പലപ്പറമ്പ് സ്വദേശി ഷനൂബിനെതിരെയാണ് കാപ്പ ചുമത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.















