റായ്പൂർ : പൂർവ്വികർ ചെയ്ത തെറ്റുകൾക്ക് മാപ്പ് പറഞ്ഞ് ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തി 251 കുടുംബങ്ങളിലെ 1000 ത്തോളം പേർ . ഛത്തീസ്ഗഡിലെ റായ്പൂരിലെ ഗുഡിയാരി പ്രദേശത്ത് നടന്ന ചടങ്ങിലാണ് മുസ്ലീം , ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ളവർ സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തിയത് .
ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാന സെക്രട്ടറി പ്രബൽ പ്രതാപ് സിംഗ് ജൂദേവ് ഇവരെ സ്വാഗതം ചെയ്തു. ഗംഗജലം കൊണ്ട് സ്നാനം ചെയ്ത് ഇവരെ വിശുദ്ധരാക്കിയ ശേഷമായിരുന്നു ചടങ്ങുകൾ . ഛത്തീസ്ഗഡിൽ വൻതോതിലുള്ള മതപരിവർത്തനം നടന്നിട്ടുണ്ടെന്ന് ജഷ്പൂർ രാജകുടുംബത്തിന്റെ പിൻഗാമി കൂടിയായ പ്രബൽ പ്രതാപ് ജൂദേവ് പറഞ്ഞു.
മതം മാറിയവർ അടിസ്ഥാനപരമായി ഹിന്ദുക്കളാണ്, അവരെ അവരുടെ മതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് നമ്മുടെ പരമമായ കടമയാണ് . പൂർവ്വികരിൽ നിന്ന് നമ്മെ വേർപെടുത്തുക എന്നത് അനുവദിക്കില്ല – പ്രബൽ പ്രതാപ് ജൂദേവ് പറഞ്ഞു.
ആര്യസമാജം, ധർമ്മ ജാഗരൺ, കിൽകിലേശ്വർ ധാം ന്യാസ് എന്നിവയിലെ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.















