തിരുവനന്തപുരം: നവകേരള സദസിനെതിരെ പ്രതിഷേധിച്ചവരെ തല്ലിചതച്ച തന്റെ ഗൺമാൻ അനിലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൺമാനും അംഗരക്ഷകരും ആരെയും മർദ്ദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഈ കേസിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും സഭയിൽ എത്തിയിരുന്നു.
യുവജന സംഘടനകൾ സംസ്ഥാനത്ത് നടത്തുന്ന സമരങ്ങളുടെ ഭാഗമായവരെ അതിക്രൂരമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം മർദ്ദിച്ച സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നോയെന്നാണ് പ്രതിപക്ഷ എംഎൽഎമാർ ചോദിച്ചത്. നവകേരള സദസിന്റെ ആരംഭം മുതൽ സംസ്ഥാനത്തെ ചില പ്രത്യേക യുവജന സംഘടനകൾ
മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ സഞ്ചരിച്ച വാഹനങ്ങളെ തടസ്സപ്പെടുത്തിയതും ഈ വാഹനത്തിന് നേരെ അക്രമങ്ങൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി
ജനാധിപത്യ രീതിയിൽ സമാധാനപരമായി സംഘടിപ്പിച്ച പ്രതിഷേധങ്ങളെ പോലീസ് അടിച്ചമർത്തിയിട്ടില്ല. ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചതായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.