ഹൽദ്വാനി : സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി നിർമ്മിച്ച മസ്ജിദും , മദ്രസയും ബുൾഡോസർ കൊണ്ട് തകർത്ത് പോലീസ് . ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിലെ ബംഭൂൽപുര പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസയും, മസ്ജിദുമാണ് പൊളിച്ചുനീക്കിയത് . ഇതിന് പുറമെ മറ്റൊരു മസ്ജിദ് അവിടെ നിന്ന് മാറ്റാനും ഉത്തരവായി
അബ്ദുൾ മാലിക് എന്ന വ്യക്തിയാണ് ഒരേക്കറോളം സർക്കാർ ഭൂമി കൈയേറി മസ്ജിദും ,മദ്രസയും നിർമ്മിച്ചതെന്ന് നഗരസഭാധികൃതർ പറയുന്നു. ഇതിന്റെ മറവിൽ ഇയാൾ ഇവിടെ ഭൂമി വിൽപനയും, ഭീകരർക്ക് സഹായങ്ങളും നൽകി വരികയായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് വന്ദന സിങ്ങിന്റെ നിർദേശപ്രകാരം മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ പങ്കജ് ഉപാധ്യായ, മുനിസിപ്പൽ മജിസ്‌ട്രേറ്റ് റിച്ച സിംഗ് എന്നിവർ കനത്ത പോലീസ് സേനയ്‌ക്കൊപ്പം എത്തിയാണ് ഭൂമി ഒഴിപ്പിച്ചത് .
കയ്യേറ്റം നീക്കുമ്പോൾ പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി നേതാവ് മതിൻ സിദ്ദിഖി തന്റെ അനുയായികളുമായി എത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുമായി അദ്ദേഹം രൂക്ഷമായ വാഗ്വാദം നടത്തിയെങ്കിലും മുനിസിപ്പൽ കമ്മീഷണറും സിറ്റി മജിസ്‌ട്രേറ്റും കൈയേറ്റം നീക്കം ചെയ്യുന്നതിൽ ഉറച്ചുനിന്നു. പ്രസ്തുത ഭൂമിയിൽ നേരത്തെയും കയ്യേറ്റവും നിർമാണവും നടത്തിയിരുന്നതായും അതും മാസങ്ങൾക്ക് മുമ്പ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയിരുന്നു















