ആലപ്പുഴ ; എന്നും സംഘടനയെ ജീവിതത്തോട് ചേർത്ത് നിർത്തിയ സ്വയം സേവകൻ അതായിരുന്നു രൺജിത്ത് ശ്രീനിവാസൻ . താൻ ജീവൻ നൽകിയ സംഘടനയോട് മരണാനന്തരവും ബഹുമാനം കാട്ടി രൺജിത്ത് ശ്രീനിവാസൻ . അതുകൊണ്ട് തന്നെ ജീവനോട് ചേർത്ത് നിർത്തിയ ഗണവേഷത്തിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ അവസാന യാത്ര
ഭർത്താവ് അത്രമേൽ സ്നേഹിച്ച ഗണവേഷം അണിയിച്ചായിരിക്കണം അവസാനമായി യാത്ര അയക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ ആഗ്രഹമായിരുന്നു . നേതാക്കളോട് അവർ ആവശ്യപ്പെട്ടതും അതു മാത്രമായിരുന്നു .
കൊലപാതകം നേരിൽ കാണേണ്ടി വന്ന അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും മക്കളും ഏറെ കാലമെടുത്തു ആ ഞെട്ടലിൽ നിന്ന് മുക്തമാകാൻ . 2021 ഡിസംബർ 19-നായിരുന്നു ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രൺജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയത്. കേസിലെ 15 പിഎഫ്ഐ പ്രവർത്തകർക്കും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി തൂക്കുകയർ വിധിച്ചത്. നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ്, നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ എന്നിവരാണ് കേസിലെ പ്രതികൾ.















