മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറ് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ച് കോടതി. മേലാറ്റൂർ പാതിരിക്കോട് പേഴുംതറ സ്വദേശി സുബൈറിനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യാത്രയ്ക്കിടെ ഉപദ്രവിക്കുകയായിരുന്നു. ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.