പാലക്കാട്: കഞ്ചാവ് തോട്ടം തിരയവെ പോലീസ് സംഘം വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെട്ടു. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കഞ്ചാവ് തോട്ടം കണ്ടുപിടിക്കുന്നതിനായി പോയതിനിടെയാണ് പോലീസ് സംഘം വനത്തിനുള്ളിൽ അകപ്പെട്ടത്. പാലക്കാട് അഗളി ഡിവൈഎസ്പി അടക്കമുള്ള സംഘമാണ് വഴിതെറ്റി കാട്ടിൽ അകപ്പെട്ടത്.
മുക്കാലി ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാരും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. വഴി തെറ്റി കാട്ടിൽ അകപ്പെട്ടുവെന്നാണ് വിവരം. അതേസമയം പോലീസ് സംഘം സുരക്ഷിതരാണെന്നും നാളെ മടങ്ങിയെത്തുമെന്നും പോലീസ് വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെ സംഘത്തിനൊപ്പമുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് അറിയിച്ചു.