തിരുവനന്തപുരം: സംസ്ഥാനത്തെ നാളികേര കർഷകർക്കും സംരംഭകർക്കും താങ്ങായി നാളികേര വികസന ബോർഡ്. കർഷകർക്കും, സംരംഭകർക്കും തെങ്ങ് കയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവർത്തനങ്ങൾക്കും പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാക്കാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇതിന് വേണ്ടി ഹലോ നാരിയൽ കോൾ സെന്ററിലേക്ക് ബന്ധപ്പെടാവുന്നതാണ്. 9447175999 എന്ന നമ്പറിലേക്ക് വിളിക്കുകയോ വാട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ആണ് ചെയ്യേണ്ടത്. രാവിലെ 9.30-മുതൽ വൈകിട്ട് 5.30-വരെയാണ് സേവന സമയം.