പട്‌ന: പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിടുന്നതിനെ എതിർത്തിരുന്നതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മുന്നണിയ്‌ക്ക് മറ്റൊരു പേര് കണ്ടെത്താൻ ഞാൻ അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്റെ അഭിപ്രായത്തെ മാനിക്കാതെ അവർ ആ പേരുമായി മുന്നോട്ട് പോകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സഖ്യത്തിന് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു. അവർ ഒന്നും ചെയ്തില്ല. ഇന്നുവരെ സീറ്റ് വിഭജനത്തിൽ തീരുമാനമായിട്ടില്ല. ഇതിനാലാണ് താൻ സഖ്യംവിട്ട് നേരത്തെ എവിടെയായിരുന്നോ, അവിടെയ്‌ക്ക് തിരിച്ചെത്തിയത്. ബിഹാറിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് എൻഡിഎയിലേക്ക് തിരിച്ചെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ മുന്നണിയിൽ ഭിന്നത രൂക്ഷമാണെന്നും പ്രതിപക്ഷ സഖ്യത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്നും അതേപ്പറ്റി എല്ലാവർക്കും അറിയാമെന്നും നിതീഷ് കൂട്ടിച്ചേർത്തു.















