അഹമ്മദാബാദ്: ജ്ഞാൻവ്യാപി കേസിലെ വാരാണസി കോടതിയുടെ വിധി ചരിത്രപരമായ വിധിയാണെന്നും, വിധിയിൽ എല്ലാവരും സന്തുഷ്ടരാണെന്നും വ്യാസ് കുടുംബാംഗമായ ജിതേന്ദ്ര നാഥ് വ്യാസ്. കോടതി വിധിയനുസരിച്ച് ഇന്നലെ തർക്കമന്ദിരത്തിനുള്ളിലെ മുദ്രവെച്ച് പൂട്ടിയ നിലവറയ്‌ക്ക് മുന്നിൽ ഹൈന്ദവ ആചാരപ്രകാരം പൂജ നടന്നിരുന്നു.
കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിലെ 5 പൂജാരിമാർ, വ്യാസ് കുടുംബാംഗങ്ങൾ, വാരണാസി ഡിഎം, കമ്മീഷണർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഹൈന്ദവ വിശ്വാസികൾ പൂജ നടത്തിയത്.
1993-ലാണ് അവസാനമായി ജ്ഞാൻവ്യാപിയിൽ ഹൈന്ദവാചാര പ്രകാരം പൂജ നടന്നത്. മുലായം സിംഗ് സർക്കാരാണ് ഇവിടെ ആരാധന നിരോധിച്ചത്. പൂജ നടത്താൻ അനുമതി ലഭിച്ച നിലവറയിൽ നിരവധി ശിവലിംഗങ്ങളും തകർന്ന നന്ദി വിഗ്രഹങ്ങളുമുണ്ട്.















