കാർഷിക മേഖലയ്‌ക്ക് പ്രത്യേക ഊന്നൽ നൽകുമെന്ന് ഉറപ്പ് നൽകി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ക്ഷീരകർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി കൂട്ടും.2014-ന് ശേഷം സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു. മത്സ്യസമ്പദ് പദ്ധതി വിപുലമാക്കുമെന്നും വ്യക്തമാക്കി. അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും. രാഷ്ടീയ ഗോകുൽ മിഷൻ വഴി പാൽ ഉൽപ്പാദനം കൂട്ടും.
അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്റെ വർഷങ്ങളാണ്. ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതി. പുതിയ ലോകക്രമത്തിന് തുടക്കമായി. സാമ്പത്തിക ഇടനാഴി നടപ്പാക്കുന്നതിന് ഭാരതം നേതൃത്വം വഹിച്ചത് ചരിത്രപരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.















