ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യം കുതിച്ചുകയറിയെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അമൃതകാലത്തിനായി ബിജെപി സർക്കാർ ശക്തമായി അടിത്തറയിട്ടെന്നും ധനമന്ത്രി പറഞ്ഞു. 2024ൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നതിനിടയിലാണ് ഇക്കാര്യങ്ങൾ ധനമന്ത്രി പറഞ്ഞത്.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിൽ രാജ്യം ഒരുപാട് പുരോഗതിയിലേക്ക് കുതിച്ചു. അമൃതകാലത്തിനായി അടിത്തറ പാകുന്നതിനും സർക്കാർ പ്രയത്‌നിച്ചു. സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ, 2024-ഓടെ വൻ ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തും.
ഗ്രാമീണ തലത്തിലും സർക്കാരിന്റെ വികസനപദ്ധതികൾ എത്തിക്കാൻ സാധിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗ്രാമീണ മേഖലയിൽ അനുവദിച്ച വീടുകളില്‍ 70 ശതമാനത്തിന്റേയും ഉടമകൾ വനിതകളാണ്. എല്ലാ മേഖലയിലെയും സമഗ്ര വികസനത്തിനാണ് പ്രാധാന്യം നൽകുന്നത്. രാജ്യത്ത് വ്യക്തിഗത വരുമാനം 50 ശതമാനം വർദ്ധിച്ചു.’- നിർമ്മല സീതാരാമൻ പറഞ്ഞു.















