നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ്, ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ആറാം ബജറ്റിന്റെ അവതരണം അവസാനിച്ചു. 58 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പറഞ്ഞ നേട്ടങ്ങളും പ്രഖ്യാപനങ്ങളും വിശദമായി അറിയാൻ താത്പര്യപ്പെടുന്നവർ നിരവധിയാണ്. കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ കൃത്യതയോടെ അറിയാൻ ചെയ്യേണ്ടത്..
www.indiabudget.gov.in എന്ന വെബ്‌സൈറ്റ് വഴി വിവരങ്ങൾ ലഭ്യമാകും. വെബ്സൈറ്റിലെ “Budget Speeches” എന്ന വിഭാഗത്തിൽ “Budget 2024” എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് 2024-ലെ കേന്ദ്ര ബജറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. പിഡിഎഫ് ഡോക്യുമെന്റായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
യൂണിയൻ ബജറ്റ് ആപ്പ് വഴിയും ഡൗൺലോഡ് ചെയ്യാവുന്നതാണ്. www.indiabudget.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പേജിന്റെ വലതുവശത്ത് കാണുന്ന “Download Mobile Application” എന്നത് തിരഞ്ഞെടുക്കുക. തുടർന്ന് യൂണിയൻ ബജറ്റ് ആപ്പ് ഡൗൺലോഡ് സെന്ററിലേക്ക് എത്തും. ആൻഡ്രോയിഡ്, ഐഫോൺ എന്ന ഓപ്ഷൻ ലഭിക്കും. തുടർന്ന് തിരഞ്ഞെടുത്ത് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. തുടർന്ന് പിഡിഎഫ് രൂപത്തിൽ ആപ്പിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സിന്റെ (DEA) മേൽനോട്ടത്തിൽ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെൻ്ററാണ് (എൻഐസി) ആപ്പ് വികസിപ്പിച്ചത്.















