യാത്രകൾ പലർക്കും പല അനുഭൂതികളാണ് പ്രദാനം ചെയ്യുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർ കുന്നുകളും പാറകളും ബീച്ചുകളുമൊക്കെയുള്ള ഇടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചിലർക്ക് തണുത്തുറഞ്ഞ പ്രദേശത്ത് മഞ്ഞു വീഴ്ചകൾ കണുന്നതിനായിരിക്കും താത്പര്യം. കുന്നുകളും പാതയോരങ്ങളും മഞ്ഞു പുതച്ച് നിൽക്കുന്നതു കാണാൻ തന്നെ പ്രത്യേക രസമാണ്. അത്തരത്തിൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ താത്പര്യപ്പെടുന്നവരെ ഭൂമിയിലെ പറുദീസ നഗരം മാടി വിളിക്കുന്നു.
ഈ സീസണിലെ ആദ്യത്തെ മഞ്ഞു വീഴ്ചയ്‌ക്കാണ് ജമ്മുകശ്മീരിലെ ഉദംപൂർ സാക്ഷ്യം വഹിച്ചിരിക്കുന്നത്. ജമ്മുകശ്മീരിന്റെ ഹൃദയനഗരവും തലസ്ഥാനവുമായ ശ്രീനഗറും റിയാസി ജില്ലയിലെ ഗുൽമാർഗ് ഗ്രാമവും മഞ്ഞണിഞ്ഞു നിൽക്കുകയാണ്. കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന്റെ മുകളിലൂടെ പെയ്തിറങ്ങുന്ന മഞ്ഞും കണ്ണുകൾക്ക് അനുഭൂതിയേകുന്നു.
#WATCH | Jammu and Kashmir: Tourists enjoy as heavy snowfall turns Gulmarg into a white wonderland. pic.twitter.com/SX9eNYenuH
— ANI (@ANI) February 1, 2024
कश्मीर की वादियों में स्नोफॉल !
📍Baramulla – Banihal section pic.twitter.com/WCsMSYKRqd
— Ashwini Vaishnaw (@AshwiniVaishnaw) February 1, 2024
പറുദീസ നഗരം മഞ്ഞണിഞ്ഞു നിൽക്കുമ്പോഴും ബാരാമുള്ള-ബനിഹാൽ ട്രെയിൻ സർവീസ് ആരംഭിച്ചതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. മഞ്ഞിൻ കണങ്ങളെ ഇരു ഭാഗങ്ങളിലേക്കും തെറിപ്പിച്ച് ചീറി പാഞ്ഞു വരുന്ന ട്രെയിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു. മഞ്ഞുപാളികൾ കണ്ട് ചുടു ചായ കുടിച്ച് ഒരു ട്രെയിൻ യാത്ര നടത്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ വേഗം ടിക്കറ്റ് ബുക്ക് ചെയ്ത് ജമ്മുവിലേക്ക് പോകാം..















