നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. 32 വയസായിരുന്നു. ഫെബ്രുവരി ഒന്നിനാണ് സെർവിക്കൽ കാൻസറിനെ തുടർന്ന് നടി മരിച്ചതെന്ന് അവരുടെ ടീം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രി അവരുടെ ജന്മനാടായ കാൺപൂരിലായിരുന്നു അന്ത്യം. സംസ്കാരത്തിന്റെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇൻസ്റ്റഗ്രാം വഴിയാണ് മാനേജർ മരണ വിവരം സ്ഥിരീകരിച്ച് കുറിപ്പ് പങ്കിട്ടത്.
നഷ എന്ന ചിത്രത്തിലൂടെ 2013ലാണ് പൂനം പാണ്ഡ ബോളിവുഡിൽ അരങ്ങേറിയത്. ഇൻസ്റ്റഗ്രാം പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നടിയുടെ ആരാധകർ ഞെട്ടലിലാണ്. കുറച്ചുനാൾ മുൻപ് മാലദ്വീപ് ഷൂട്ടിംഗ് കാൻസൽ ചെയ്ത് നടി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 2011 ലെ ക്രിക്കറ്റ് ലോകകപ്പിലെ ചില വിവാദ പ്രസ്താവനകളിലൂടെയാണ് ഇവർ വാർത്തകളിൽ നിറയുന്നത്. ഇന്ത്യ ലോകകപ്പ് വിജയിച്ചാൽ നഗ്നയായി നടക്കുമെന്ന് പറഞ്ഞാണ് ഇവർ തലക്കെട്ടുകൾ സൃഷ്ടിക്കുന്നത്.
2020 ല്‍ പൂനം, സാം ബോംബെ എന്ന ഒരു വ്യവസായിയെ വിവാഹം ചെയ്തിരുന്നു. പിന്നീട് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പൂനം മുംബൈ പോലീസില്‍ പരാതി നല്‍കി.തുടർന്ന് 2021 ല്‍ ഇവര്‍ ഔദ്യോഗികമായി വിവാഹമോചിതരായി.
View this post on Instagram
“>
View this post on Instagram