കാസർകോട്: വ്യാജ സീലുകളുമായി തട്ടിപ്പു സംഘം കാസർകോട് പിടിയിൽ. വിവിധ ബാങ്കുകൾ, കോളേജ്, ആശുപത്രികൾ എന്നിവയുടെ വ്യാജ സീലുകളാണ് ഇവരിൽ നിന്നും പിടികൂടിയത്. തൃക്കരിപ്പൂർ സ്വദേശികളായ എംഎ അഹമ്മദ് അബ്രാര്‍, എംഎ സാബിത്ത്, പടന്നക്കാട് സ്വദേശി മുഹമ്മദ് സഫ് വാന്‍ എന്നിവരാണ് പോലീസ് പിടിയിലായത്.
കേരള കർണാടക അതിർത്തിയായ കണ്ണാടിത്തോട് വച്ച്വാ ഹനപരിശോധനക്കിടയിലായിരുന്നു മൂന്ന് യുവാക്കളെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 37 വ്യാജ സീലുകളാണ് പിടിച്ചെടുത്തത്. മൂവരും വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി വിദേശത്തേക്ക് ആളെ കടത്തുന്ന സംഘമെന്നാണ് പ്രാഥമിക നിഗമനം.
കാനറാ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ വിവിധ ബ്രാഞ്ചുകളുടെ പേരിലുള്ള വ്യാജ സീലുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. എംഇഎസ് കോളേജ്, ഷറഫ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് എന്നിവയുടെ പ്രിന്‍സിപ്പള്‍മാരുടെ പേരിലുള്ള സീലുകളും റൗണ്ട് സീലുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.















