കർഷകരുടെ ക്ഷേമത്തിനായി നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. 2018ലാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഇതിലൂടെ അർഹരായ കർഷക കുടുംബങ്ങൾക്ക് 6,000 രൂപ പ്രതിവർഷം ധനസഹായം നൽകുന്നു. ഈ ധനസഹായം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായി നേരിട്ടാണ് കൈമാറുന്നത്.
അതാത് പ്രദേശത്തെ കൃഷി ഭവൻ മുഖാന്തരയാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പിഎം കിസാൻ രജിസ്‌ട്രേഷൻ വിൻഡോയായ http://pmkisan.gov.in/ എന്ന സൈറ്റിലൂടെയും രജിസ്റ്റർ ചെയ്യാം.
ഗുണഭോക്താക്കളാണോ എന്ന് എങ്ങനെ പരിശോധിക്കാം?
1. പിഎം-കിസാൻ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. know your status എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുക. get data ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
4. നിങ്ങൾ പദ്ധതിയ്‌ക്ക് അർഹരാണോ എന്ന വിവരം അടങ്ങുന്ന സ്‌ക്രീൻ തെളിയും.
ഗുണഭോക്താക്കളുടെ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?
1. പിഎം-കിസാൻ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. beneficiary list എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
3. സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നീ വിവരങ്ങൾ നൽകുക.
4. get report ൽ ക്ലിക്ക് ചെയ്യുക.
ഇത്രയും ചെയ്താൽ ഗുണഭോക്താക്കളുടെ പട്ടിക സ്‌ക്രീനിൽ ദൃശ്യമാകും. കൂടാതെ 155261, 01124300606 എന്നീ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ചും വിവരങ്ങൾ അറിയാവുന്നതാണ്.
അർഹരല്ലാത്തവർ
പ്രതിമാസ പെൻഷൻ 10,000 രൂപയോ അതിൽ കൂടുതലോ ഉള്ളവർ, സർക്കാർ- അർദ്ധ സർക്കാർ ജീവനക്കാർ, പ്രൊഫഷണൽസ്, ആദായ നികുതി അടക്കുന്ന കർഷകർ, എംഎൽഎ, എംപി, മന്ത്രിമാർ, കോർപ്പറേഷൻ-നഗര-ഗ്രാമ അദ്ധ്യക്ഷൻമാർ