മുംബൈ: എൽഐസി ഏജൻ്റുമാർക്ക് ഇഎസ്ഐ, പെൻഷൻ, മെഡിക്ളെയിം തുടങ്ങിയവ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെൻ്റുമായി ഭാരതീയ ലൈഫ് ഇൻഷുറൻസ് ഏജന്റ്സ് സംഘ് (ബിഎൽഐഎഎസ്) ചർച്ച നടത്തി. ഓൺലൈൻ ബിസിനസിലെ അപാകതകൾ പരിഹരിക്കുക, മിനിമം ഗ്രാറ്റുവിറ്റി ഉറപ്പ് വരുത്തുക, CLIA ഏജൻ്റ്സിന് ക്ളബ് റിലാക്സേഷൻ അനുവദിക്കുക എന്നീ വിഷയങ്ങളും ചർച്ചയിൽ ബിഎൽഐഎഎസ് ഉന്നയിച്ചിരുന്നു.
എൽഐസി മുംബൈ സെൻട്രൽ ഓഫീസിൽ നടന്ന ചർച്ചകൾക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ സുധാകർ, ബിഎൽഐഎഎസ് ദേശീയ ജനറൽ സെക്രട്ടറി ജെ. വിനോദ് കുമാർ, ദേശീയ പ്രസിഡന്റ് എം ശെൽവകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മാനേജ്മെൻ്റ് ഉറപ്പ് നൽകിയതായി ബിഎൽഐഎഎസ് നേതാക്കൾ പറഞ്ഞു.















