തൃശൂർ: ബാലികയെ ബാലത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം.
ചാവക്കാട് എടക്കഴിയൂർ സ്വദേശി അലി, സഹായിയായ സുബൈദ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തത്തിന് കോടതി ശിക്ഷ വിധിച്ചത്. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി.
ഇരട്ട ജീവപര്യന്തം കൂടാതെ ഒന്നാം പ്രതിയായ അലിയ്‌ക്ക് 36 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. രണ്ടാം പ്രതിക്ക് ഇരട്ട ജീവപര്യന്തം കൂടാതെ 22 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പിഴത്തുക അതിജീവിതയ്‌ക്ക് നൽകാനും കോടതി വിധിച്ചു.
2019-ലാണ് കേസിനാസ്പദമായ സംഭവം. പല ദിവസങ്ങളിലായി ആളില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ ബാലികയെ ബാലത്സംഗം ചെയ്യുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.















