വയനാട്: മാനന്തവാടിയിൽ നഗരത്തിൽ ഇറങ്ങിയ കാട്ടാന തണ്ണീർക്കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു ചരിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മാനന്തവാടിയിൽ നിന്നും മയക്കുവെടി വച്ച് തണ്ണീർകൊമ്പനെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പിലെത്തിച്ചത്. ബന്ദിപ്പൂരിൽ വച്ച് തന്നെയായിരുന്നു തണ്ണീർ കൊമ്പൻ ചരിഞ്ഞത്.
20 ദിവസത്തിനിടയിൽ 2 തവണ മയക്കുവെടി ഏൽക്കേണ്ടി വന്നത് തണ്ണീർക്കൊമ്പന്റെ ആരോഗ്യസ്ഥിതി വഷളാക്കിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം ആനയ്‌ക്ക് പരിക്കും പറ്റിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കർണാടക വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. തണ്ണീർക്കൊമ്പന്റെ പോസ്റ്റ് മോർട്ടവും ഇന്ന് തന്നെ നടക്കും.
20 വയസിന് താഴെ പ്രായമുള്ള ആനയാണ് തണ്ണീർ കൊമ്പൻ. കാടുകയറ്റിയ ആനയാണ് തണ്ണീർക്കൊമ്പൻ. കർണാടകയിലെ ഹാസൻ ഡിവിഷന് കീഴിൽ ഇക്കഴിഞ്ഞ ജനുവരി 16-ന് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാടുകയറ്റിയ ആനയാണ് വയനാട്ടിലെത്തിയത്.















