ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത അനുയായിയും ജനതാദൾ (യുണൈറ്റഡ്) നേതാവുമായ ലാലൻ സിംഗ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളും ലാലൻ സിംഗ് എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിവാദ്യം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ലാലൻ സിംഗ് എക്സിൽ പോസ്റ്റ് ചെയ്തത്. വിശിഷ്ടമായ കൂടികാഴ്ചയെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്. കഴിഞ്ഞ ഡിസംബറിൽ നിതീഷ് കുമാർ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ലാലൻ സിംഗായിരുന്നു അദ്ധ്യക്ഷൻ.
നിതീഷ് കുമാർ ഇൻഡി സംഖ്യം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നതിന് ശേഷമുള്ള കൂടികാഴ്ചയാണിത്. നിതീഷ് കുമാറിനെ കൂടാതെ, ജെഡിയുവിൽ നിന്നും ബിജെപിയിൽ നിന്നുമുള്ള മൂന്ന് വീതം മന്ത്രിമാരുൾപ്പെടെ എട്ട് മന്ത്രിമാർ ജനുവരി 28-ന് ബിഹാറിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇവരിൽ ആർക്കും ഇതുവരെ വകുപ്പുകൾ അനുവദിച്ച് നൽകിയിട്ടില്ല. അടുത്തയാഴ്ച മന്ത്രിസഭാ വിപുലീകരണം നടത്തി വകുപ്പുകൾ അനുവദിക്കാനാണ് സാധ്യത















