ലക്നൗ: മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിക്ക് പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്‌ന നൽകിയതിൽ പ്രശംസയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്‌ട്രത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനത്തിനും, രാജ്യത്തിന്റെ അഖണ്ഡതയോടുള്ള പ്രതിബദ്ധതയ്‌ക്കുമുള്ള ബഹുമതിയായിട്ടാണ് അദ്ദേഹത്തിന് ഭാരതരത്‌ന നൽകാനുള്ള തീരുമാനമെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.
‘രാഷ്‌ട്രത്തിന് വേണ്ടി ദശാബ്ദങ്ങൾ നീണ്ട സേവനം നടത്തിയ വ്യക്തിയാണ് എൽ കെ അദ്വാനി. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് വേണ്ടിയുള്ള പ്രതിബദ്ധതയ്‌ക്കും രാഷ്‌ട്രീയ ജീവിതത്തിലെ ധാർമികതയോടും പ്രതിബദ്ധതയോടും ബഹുമാനിക്കാനാണ് ലാൽ കൃഷ്ണ അദ്വാനിക്ക് ഭാരതരത്ന നൽകാനുള്ള തീരുമാനം.’- യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെയാണ്എൽ.കെ അദ്വാനിക്ക് ഭാരതരത്ന ലഭിച്ച വിവരം അറിയിച്ചത്. അദ്വാനിയെ നേരിട്ട് സന്ദർശിച്ചാണ് പ്രധാനമന്ത്രി സന്തോഷം പങ്കുവച്ചത്. ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹമെന്നും രാജ്യത്തിന്റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Uttar Pradesh CM Yogi Adityanath tweets, “The decision to award Bharat Ratna to Lal Krishna Advani is a move to honour the decades of his service to the nation, commitment for the integrity of the country and setting high standards of morality in political life…” pic.twitter.com/e3Wv1CnMe9
— ANI (@ANI) February 3, 2024















