റാഞ്ചി: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെ അനുയായിയും സഹായിയുമായ ഭാനു പ്രതാപ് പ്രസാദിനെ അറസ്റ്റ് ചെയ്ത് ഇ.ഡി. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. ഭൂമി തട്ടിപ്പിൽ മുൻപ് തന്നെ പ്രസാദ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്. ഇ.ഡിയുടെ ആവശ്യപ്രകാരമാണ് ഇയാളെ കോടതിയിൽ എത്തിച്ചത്. റിമാൻഡ് സംബന്ധിച്ച് ഫെബ്രുവരി അഞ്ചിന് വാദം കേൾക്കും.
അനധികൃത ഖനന അഴിമതികേസിൽ ഇക്കഴിഞ്ഞ ദിവസം ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവച്ചിരുന്നു. മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം സേറനെ ഇ.ഡി കസ്റ്റഡിയിലെടുത്തു. തുടർന്ന് ഗവർണറെ കണ്ട് രാജി സമർപ്പിക്കുകയായിരുന്നു സോറൻ. പിന്നാലെ സോറനെ ഇഡി അറസ്റ്റ് ചെയ്തു. രാഷ്‌ട്രീയ അനശ്ചിതാവസ്ഥ നേരിട്ട സംസ്ഥാനത്ത് ചംപൈ സോറൻ മുഖ്യമന്ത്രിയായി അധികാരമേറ്റു.















