കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തനിക്ക് ‘ഹീറോ’ ആണെന്നും ‘മോദിയുടെ ഗ്യാരന്റി’ എന്നത് കേരളത്തിനും കൂടിയുള്ളതാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ‘എവേക് യൂത്ത് ഫോർ നേഷൻ’ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
1986-ൽ ഷാബാനു കേസിലെ രാജീവ് ഗാന്ധി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ രാജി. ഷാ ബാനു കേസിൽ മുത്തലാഖ് നിർത്തലാക്കണം എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം. ഈ സമയത്ത് ഞാനൊരു കോളേജ് വിദ്യാർത്ഥിനിയായിരുന്നെങ്കിൽ ഇന്ന് മുത്തലാഖ് നിരോധിച്ച സർക്കാരിന്റെ ഭാഗമായി മാറാൻ എനിക്ക് സാധിച്ചെന്നും മീനാക്ഷി ലേഖി പറഞ്ഞു.
‘മോദിയുടെ ഗ്യാരന്റി’ എന്നത് കേന്ദ്രത്തിന് മാത്രമല്ല കേരളത്തിന് വേണ്ടി കൂടിയുള്ള ഗ്യാരന്റി ആണെന്നും മീനാക്ഷി ലേഖി പറഞ്ഞു. 2047-ൽ രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത്. 2047-നെ നയിക്കേണ്ടത് നിങ്ങളാണ്. കേരളത്തിനും കൂടിയുള്ള ഗ്യാരന്റിയാണ് മോദിയുടെ ഗ്യാരന്റിയെന്നും അവർ കൂട്ടിച്ചേർത്തു.















