രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ച മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിക്ക് ആശംസകളുമായി കന്നഡ സൂപ്പർസ്റ്റാർ ചിരഞ്ജീവി. അദ്വാനിക്ക് അർഹമായ ബഹുമതിയാണ് ‘ഭാരത് രത്‌ന’ എന്ന് ചിരഞ്ജീവി പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
രാജ്യം കണ്ടതിൽ വച്ച് മികച്ച രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്വാനി. രാഷ്‌ട്രനിർമ്മാണത്തിന് അദ്വാനി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അദ്വാനിയടക്കമുള്ളവർ രാഷ്‌ട്രീയത്തിന്റെയും രാഷ്‌ട്രീയക്കാരുടെയും അന്തസ്സും അഭിമാനവും ഉയർത്തിയെന്നും ചിരഞ്ജീവി പോസ്റ്റിൽ പറഞ്ഞു.
‘Bharat Ratna’ is undoubtedly a greatly deserving honour to Shri LK Advani ji. He is one of the most distinguished statesmen our country has ever seen. His contribution to nation building since Pre Independence era and over several decades is invaluable. Stalwarts such as Advani…
— Chiranjeevi Konidela (@KChiruTweets) February 3, 2024
96-ാം വയസിലാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി മുൻ ഉപപ്രധാനമന്ത്രിയെ തേടിയെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി അദ്വാനിയെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ എക്‌സിലും അദ്ദേഹം വാർത്ത പങ്കുവച്ചു. ഉപപ്രധാനമന്ത്രിയെന്ന നിലയിലും വാജ്‌പേയി മന്ത്രിസഭയിൽ ആഭ്യന്തരം, ഖനി വകുപ്പുകളിലും അദ്വാനി മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 1977-ൽ അധികാരത്തിലെത്തിയ മൊറാർജി ദേശായി മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി മാർഗദർശൻ മണ്ഡൽ അംഗമാണ് നിലവിൽ അദ്ദേഹം.















