ലക്നൗ: ഉത്തർപ്രദേശിലെ പ്രസിദ്ധമായ മഘർ മഹോത്സവത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിശുദ്ധ കബീറിന്റെ സ്മരണയ്‌ക്കായി നടക്കുന്ന വാർഷിക ഉത്സവമാണ് മഘർ മഹോത്സവം. എല്ലാ വർഷവും ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് ഇത് നടക്കുന്നത്. പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി ജനങ്ങൾക്ക് ആശംസകൾ നൽകി.
മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഉത്തർപ്രദേശിലെ ജനങ്ങളുടെ ജീവിതത്തിൽ ഉന്നമനം ഉണ്ടായെന്നും സംസ്ഥാനത്തെ സാധാരണക്കാരുടെ ജീവിതം മാറ്റിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാര മേഖല, വിദ്യാഭ്യാസ മേഖല, ആരോഗ്യം, ഗതാഗതം എന്നിവയിലൂടെ സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലെത്തിച്ചു.
360 കോടിയുടെ വികസന പദ്ധതികൾ സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും. മഘർ മഹോത്സവത്തിന്റെ സുപ്രധാനവേളയിൽ ഇക്കാര്യം അറിയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.















