കൊൽഹാപൂർ : ജയ് ശ്രീറാം വിളിച്ച് വിദ്യാർത്ഥികൾ യാത്ര ചെയ്ത സ്കൂൾ ബസ് ആക്രമിച്ചതിന് പിന്നാലെ അലിഫ് അഞ്ജുമൻ മദ്രസ പൊളിച്ചു നീക്കി അധികൃതർ. രണ്ട് മാസം മുൻപ് വിദ്യാർത്ഥികൾ സ്കൂൾ ബസിനുള്ളിൽ വച്ച് ജയ് ശ്രീറാം വിളിച്ചതിന് പിന്നാലെ മദ്രസയിൽ നിന്നുള്ള തീവ്ര ഇസ്ലാമിസ്റ്റുകൾ ബസിന് നേരെ കല്ലേറ് നടത്തുകയും , ബസ് ആക്രമിക്കുകയും ചെയ്തിരുന്നു.
തുടർന്ന് വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്റംഗ്ദളും നൽകിയ പരാതി നൽകി. പിന്നാലെയാണ് ലക്ഷ്തീർഥ് വസഹത് കോളനിയിലെ അലിഫ് അഞ്ജുമൻ മദ്രസ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റിയത് .
പൊളിക്കുന്ന സമയത്ത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സ്ഥലത്ത് തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. ഇതേത്തുടർന്ന് ക്രമസമാധാനപാലനത്തിനായി അധികൃതർ പ്രദേശത്ത് 144 വകുപ്പ് ഏർപ്പെടുത്തി.