കാശി: ജ്ഞാൻവാപിയിലെ ആരാധനയുമായി ബന്ധപ്പെട്ട് ബഗേശ്വർ ധാം മഠാധിപതി ധീരേന്ദ്ര ശാസ്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഭഗവാന്റെ വാഹനമായി നന്ദി എന്നെ എത്തിക്കഴിഞ്ഞു, ഇനി വരാനുള്ളത് ഭഗവാനാണ് അതിന് ഇനി അധികം താമസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭഗവാൻ ഉടൻ പ്രത്യക്ഷപ്പെടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് ധീരേന്ദ്ര ശാസ്ത്രി ഇത് പറഞ്ഞത്.
കോടതി ഉത്തരവിനെ നിങ്ങൾ ചോദ്യം ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്ക് സ്വയം വിശ്വാസമില്ലെന്നാണ് അതിന് അർത്ഥം. ജുഡീഷ്യറി സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഒരു പാർട്ടിക്കും കീഴിലല്ല. ജ്ഞാൻവാപ്പിയിൽ കോടതിയുടെ യാതൊരു വിധി വന്നിട്ടില്ല. തഹ്ഖാന തുറക്കാൻ മാത്രമേ അനുവദിച്ചിട്ടുള്ളൂ.
ജനുവരി 31 ന് വാരണാസി ജില്ലാ കോടതി ജ്ഞാൻവാപിയിലെ നിലവറ തുറക്കാനും ഹിന്ദു പക്ഷത്തിന് ആരാധന നടത്താനും അനുവദിച്ചു. 7 ദിവസത്തെ സമയമാണ് ഇതിന് അനുവദിച്ചതെങ്കിലും മണിക്കൂറുകൾക്കുള്ളിൽ നിലവറ തുറന്ന് പൂജകൾ നടത്തുകയായിരുന്നു ഭക്തർ.















