ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന്റെ സ്‌നേഹവിരുന്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വധൂവരന്മാരെ ആശിർവദിക്കാനെത്തിയത്. പ്രധാനമന്ത്രിയെത്തിയ സന്തോഷം തുഷാർ വെള്ളാപ്പള്ളിയാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. പ്രധാനമന്ത്രിയെത്തിയതിന്റെ ചിത്രങ്ങൾ കാണാം.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഒട്ടേറെ സന്തോഷം നിറഞ്ഞ സുദിനം ആയിരുന്നു കടന്നുപോയത്. മകൾ ദേവികയുടെയും ഡോ.അനൂപിന്റെയും വിവാഹത്തിനു ശേഷം ഡൽഹിയിൽ നടത്തിയ സ്‌നേഹവിരുന്നിൽ, ഒട്ടേറെ തിരക്കുകൾ നിറഞ്ഞ സമയമായിട്ടും നേരിട്ട് പങ്കെടുത്ത് കുട്ടികളെ അനുഗ്രഹിക്കുകയും ദീർഘനേരം ഞങ്ങളോടൊപ്പം ചിലവഴിക്കുകയും ചെയ്ത പ്രിയ മോദിജിയ്‌ക്കും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങൾക്കും ഞങ്ങളുടെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു.
ഇരു കുടുംബങ്ങൾക്കുമൊപ്പം


വധൂവരന്മാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി


വെള്ളാപ്പള്ളി നടേശനും ഭാര്യയും പ്രധാനമന്ത്രിയെ സ്വീകരിക്കുന്നു















