കാസർകോട്: ചിക്കൻപോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കാസർകോട് തൃക്കരിപ്പൂരിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മഹേന്ദ്രൻ-ശെൽവി ദമ്പതികളുടെ മകൻ മകുൽ (11) ആണ് മരിച്ചത്.
മൂന്ന് ദിവസം മുൻപാണ് ചിക്കൻപോക്‌സ് ബാധിച്ച് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയായിരുന്നു മരണം സംഭവിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുകയാണ്.















