ലക്നൗ: രാംലല്ലക്ക് വെള്ളി കണ്ണാടി സമർപ്പിച്ച് ലുധിയാനയിലെ വിശ്വാസികൾ. പൂർണമായും വെള്ളി ഫ്രെയിമിൽ നിർമ്മിച്ച കണ്ണാടിയാണ് ബാലകരാമന് വേണ്ടി ഭക്തർ സമ്മാനിച്ചത്. ലുധിയാനയിലെ ശ്രീ ബാങ്കെ ബിഹാരി സേവാ പരിവാർ സംഘമാണ് വെള്ളി കണ്ണാടിയുമായി അയോദ്ധ്യയിലെത്തിയത്.
സേവാ പരിവാർ സംഘത്തിൽ നിന്നും 90 ഓളം പേർ രാംലല്ലക്ക് നിരവധി ഉപഹാരങ്ങൾ അർപ്പിക്കാനെത്തി. 999 വെള്ളി ഫ്രെയിം ഉപയോഗിച്ചാണ് ദർപ്പണം നിർമ്മിച്ചത്. ബാലകരാമന്റെ ശൃംഗാർ ചടങ്ങ് കഴിഞ്ഞാൽ ആദ്യം ഈ വെള്ളി ദർപ്പണത്തിൽ നോക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് ഭക്തർ പറഞ്ഞു.
അടുത്തിടെ രാമക്ഷേത്രത്തിന് സംഭാവനയായി ഒരു കൂട്ടം ഭക്തർ വെള്ളി ചൂല് സമ്മാനിച്ചിരുന്നു. 1.75 കിലോഗ്രാം ഭാരമുള്ള വെള്ളി ചൂലാണ് ഭക്തര്‍ നല്‍കിയത്. അഖില ഭാരതീയ മംഗ് സമാജിലെ ഭക്തരാണ് പൂർണമായും വെള്ളിയിൽ തീർത്ത ചൂല് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയത്.















